Physical Address

304 North Cardinal St.
Dorchester Center, MA 02124

Usra Tours

Usra Tours

അൽഹംദുലില്ലാഹ്.

ആരെങ്കിലും അൽഹംദുലില്ലായെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?ധാരാളം കേട്ടിട്ടുണ്ടെന്നാണ് മറുപടിയല്ലേ? ഞാനും ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ കേട്ടതു പോലെ മുമ്പ് കേട്ടിട്ടുണ്ടാവില്ല. സംഭവമിങ്ങനെയാണ്. ഇന്നലെ രാത്രി , ഒരു ഹാജി വന്നു പറഞ്ഞു. എനിക്ക് മൂത്രമൊഴിക്കാനുണ്ട് പക്ഷെ എത്ര ശ്രമിച്ചിട്ടും മൂത്രം പോകുന്നില്ല. വലിയ പ്രയാസത്തിലാണ്. അവസാനമായി ഉച്ചക്കാണ് മൂത്രമൊഴിച്ചത്. അടിവയറ്റിൽ ശക്തമായ വേദന.…

കൊറോണ: ഉംറ മുടങ്ങിയാൽ എന്തു ചെയ്യണം.

ഇല്യാസ് മൗലവി.(കടപ്പാട്. islamonlive.in) ചോദ്യം: ഉംറക്ക് ഇഹ്റാം ചെയ്തു വിമാനത്തിൽ കയറി, പക്ഷെ ഉംറ ചെയ്യാൻ കഴിയാതെ തിരിച്ചു പോരേണ്ടി വന്നു, ഇനി എന്താണ് ചെയ്യേണ്ടത് ? ഉത്തരം: ഇത്തരം പ്രതിസന്ധികൾക്കെല്ലാം വളരെ വ്യക്തവും കൃത്യവും എന്നാൽ ലളിതവ്യമായ പരിഹാരം ഇസ്ലാമിക ശരീഅത്തിൽ ഉണ്ട്. അല്ലാഹു പറയുന്നു: {وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ…

ഉംറ 2020 ജനുവരി ബാച്ച് സംഗമം

കോഴിക്കോട് : ഉസ്റ ടൂർസ് സംഘടിപ്പിച്ച ഉംറ 2020 ജനുവരി ബാച്ചിന്റെ സംഗമം നടത്തി.കോഴിക്കോട് യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം സി.ടി.ജഅ്ഫർ ഉദ്ഘാടനം ചെയ്തു.നസ്റുല്ല, അസ് ലം കോങ്ങാട്, ഇഅ്ജാസ്, സിറാജുദ്ദീൻ ഇബ്നു ഹംസ തുടങ്ങിയവർ സംസാരിച്ചു. യാത്രാ അനുഭവ വിവരണവും കുടുംബാംഗങ്ങളുടെ ഗാന വിരുന്നും ശ്രദ്ധേയമായിരുന്നു.

വിജയികൾക്ക് ആദരം

കോഴിക്കോട്: പ്രവാചക ചരിത്ര പഠന യാത്രയുടെ ഭാഗമായി ഉസ്റ ടൂർസ് സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2020 ജനുവരി ബാച്ചിൽ, ശറഫുദ്ദീൻ കെ.പി. , ഫഹ് മി ( ഒന്നാം സ്ഥാനം) , ആരിഫ് മുഹമ്മദ്, ശഹർബ ( രണ്ടാം സ്ഥാനം) , റശീദ കെ.കെ (മൂന്നാം സ്ഥാനം)…

വീഡിയോ പ്രകാശനം

കോഴിക്കോട്: ഉസ്റ ടൂർസിനെ പരിചയപ്പെടുത്തുന്ന വീഡിയോ സി.ടി.ജഅ്ഫർ പ്രകാശനം ചെയ്തു. ശറഫുദ്ദീൻ പൊന്നാനി, കുഞ്ഞമ്മദ് മാക്കൂൽ പീടിക, ബശീർ പി.എം. കുടക്, അശ്റഫ് പി.പി., അലി പുന്നോളി, ഹക്കീം മേലാറ്റൂർ തുടങ്ങിയവർ പങ്കെടുത്തു. ഒ.കെ.ഫൈസൽ നിർമ്മിച്ചതാണ് വീഡിയോ