Physical Address

304 North Cardinal St.
Dorchester Center, MA 02124

Category USRA UPDATES

ഉംറ 2020 ജനുവരി ബാച്ച് സംഗമം

കോഴിക്കോട് : ഉസ്റ ടൂർസ് സംഘടിപ്പിച്ച ഉംറ 2020 ജനുവരി ബാച്ചിന്റെ സംഗമം നടത്തി.കോഴിക്കോട് യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം സി.ടി.ജഅ്ഫർ ഉദ്ഘാടനം ചെയ്തു.നസ്റുല്ല, അസ് ലം കോങ്ങാട്, ഇഅ്ജാസ്, സിറാജുദ്ദീൻ ഇബ്നു ഹംസ തുടങ്ങിയവർ സംസാരിച്ചു. യാത്രാ അനുഭവ വിവരണവും കുടുംബാംഗങ്ങളുടെ ഗാന വിരുന്നും ശ്രദ്ധേയമായിരുന്നു.

വിജയികൾക്ക് ആദരം

കോഴിക്കോട്: പ്രവാചക ചരിത്ര പഠന യാത്രയുടെ ഭാഗമായി ഉസ്റ ടൂർസ് സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2020 ജനുവരി ബാച്ചിൽ, ശറഫുദ്ദീൻ കെ.പി. , ഫഹ് മി ( ഒന്നാം സ്ഥാനം) , ആരിഫ് മുഹമ്മദ്, ശഹർബ ( രണ്ടാം സ്ഥാനം) , റശീദ കെ.കെ (മൂന്നാം സ്ഥാനം)…

വീഡിയോ പ്രകാശനം

കോഴിക്കോട്: ഉസ്റ ടൂർസിനെ പരിചയപ്പെടുത്തുന്ന വീഡിയോ സി.ടി.ജഅ്ഫർ പ്രകാശനം ചെയ്തു. ശറഫുദ്ദീൻ പൊന്നാനി, കുഞ്ഞമ്മദ് മാക്കൂൽ പീടിക, ബശീർ പി.എം. കുടക്, അശ്റഫ് പി.പി., അലി പുന്നോളി, ഹക്കീം മേലാറ്റൂർ തുടങ്ങിയവർ പങ്കെടുത്തു. ഒ.കെ.ഫൈസൽ നിർമ്മിച്ചതാണ് വീഡിയോ

ഉസ്റ വെബ്സൈറ്റ് ഉദ്ഘാടനം.

കോഴിക്കോട്: ഉസ്റ ടൂർസിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ട്രാവൽ രംഗത്തെ പ്രശസ്ത സംരംഭകനായ ഇഅ്ജാസ് വെളിമുക്ക് നിർവഹിച്ചു. ഡോ. കെ.കെ. മുഹമ്മദ്, ഹംസ മേലാറ്റൂർ, സി.ടി.ജഅ്ഫർ, റശാദ്, ആരിഫ് മുഹമ്മദ്, ലത്തീഫ് തലപ്പുഴ , തുടങ്ങിയവർ പങ്കെടുത്തു.